മലയാറ്റൂരിലെ 19 കാരിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

Dec 10, 2025 - 07:00
 0
മലയാറ്റൂരിലെ 19 കാരിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: മലയാറ്റൂരില്‍ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് വിവരം. എന്നാല്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെ ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. അതിനിടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്.  പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. തലയിൽ കല്ലുപയോഗിച്ച് മർദ്ദിച്ച പാടുകളുമുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. നിലവിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ചിത്രപ്രിയ. കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow