അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തു. സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. തൊപ്പിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് ഐടി നിയമപ്രകാരം പൊലീസ് നടപടി സ്വീകരിച്ചത്.
നിഹാദിനെതിരെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലും അന്വേഷണം നടക്കുന്നുണ്ട്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നിഹാദും എംആർസെഡ് ഗ്യാങ്ങിനൊപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീർ എന്നിവരും തമ്മിൽ പരസ്പര ആരോപണപ്രത്യാരോപണങ്ങൾ നടന്നിരുന്നു. നിഹാദ് എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കൾ ആരോപിച്ചു. തൊപ്പിയുടെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ലൈംഗിക ചൂഷണം നടത്തിയതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പിന്നീട് പണം നൽകി വിഷയം ഒതുക്കാൻ ശ്രമിച്ചുവെന്നുമാണ് ഇവർ ആരോപിച്ചത്.
അതേസമയം, ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പിന്നീട് നിഹാദ് പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങൾ റീച്ചിനായി ഉന്നയിക്കുന്നതാണെന്നും തന്റെ പരാതിയിൽ ക്രിമിനൽ കേസുകളും മാനനഷ്ടക്കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൊപ്പി പറഞ്ഞു.
What's Your Reaction?