ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു
ചെറുതോണി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീക്കും ആറുമാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം. മൂന്നുപേരുടെ നില ഗുരുതരമാണ്. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ(65) ഡബിൾ കട്ടിംഗ് ചെമ്മഞ്ചിയിൽ നിക്കു (ആറുമാസം) എന്നിവരാണ് മരണപ്പെട്ടത്. ജ്യോതിഷ്-ശാലു ദമ്പതികളുടെ മകളാണ്.അപകടത്തിൽ ഇരുവർക്കും പരിക്കുണ്ട്. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂത്താട്ടുകുളം സ്വദേശികളായ ജോളി, എൽദോസ്, ജൂലിയറ്റ്, സാജൻ, ജോമല്‍, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. നാരകക്കാനം സെന്റ് തോമസ് മൗണ്ട് സന്ദർശിക്കാൻ എത്തിയ സംഘത്തിന്റെ ജീപ്പാണ് ഞായറാഴ്ച വൈകിട്ട് ആറരയോട് കൂടി മറിഞ്ഞത്. നിയന്ത്രണംവിട്ട ജീപ്പ് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജ്യോതിഷിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച എത്തിയ സംഘത്തിലുള്ള വരാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ സെന്റ് തോമസ് മൗണ്ട് സന്ദർശിച്ച ശേഷം തിരികെ വരുമ്പോഴാണ് ജീപ്പ് മറിഞ്ഞത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യവാഹനങ്ങളിലും മറ്റും പരിക്കേറ്റ വരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
What's Your Reaction?