ഉണ്ണികൃഷ്ണൻ പോറ്റി എസ് ഐ ടി കസ്റ്റഡിയിൽ.

ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിൽ.

Oct 16, 2025 - 13:39
Oct 16, 2025 - 13:54
 0
ഉണ്ണികൃഷ്ണൻ പോറ്റി എസ് ഐ ടി കസ്റ്റഡിയിൽ.

തിരുവനന്തപുരം: ശബരിമല ശിൽപ്പപാളിയിലെ സ്വർണ മോഷണ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ. എസ്ഐടിയാണ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകാൻ ആവശ്യപ്പെട്ട് എല്ലാ പ്രതികൾക്കും കഴിഞ്ഞ ദിവസം എസ്ഐടി നോട്ടീസ് നൽകിയിരുന്നു. പ്രതിപട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം. ദ്വാരപാലക ശിൽപവും വാതിൽ പടിയിലേയയും സ്വർണ മോഷണത്തിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. സ്മാർട്ട് ക്രിയേഷൻഎസ് സി ഐ ഒ പങ്കജ് ഭണ്ഡാരി, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow