മടിക്കൈ കുഞ്ഞികൃഷ്ണൻ- സ്മിത ദമ്പതികൾക്ക് ഫോക് ലോർ അവാർഡ്.

Oct 16, 2025 - 16:28
Oct 16, 2025 - 16:33
 0
മടിക്കൈ കുഞ്ഞികൃഷ്ണൻ- സ്മിത ദമ്പതികൾക്ക് ഫോക് ലോർ അവാർഡ്.

മടിക്കൈ: തൃശ്ശൂർ കരിന്തലക്കൂട്ടം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാടൻ കലകളിലെ ഫോക്ക് ലോർ അവാർഡിന് മടിക്കയിലെ എം കുഞ്ഞികൃഷ്ണൻ- സ്മിത കുഞ്ഞികൃഷ്ണൻ ദമ്പതികൾ അർഹരായി. കാഞ്ഞങ്ങാട് അഗ്നിശമന സേന യൂണിറ്റിലെ ജീവനക്കാരൻ കൂടിയാണ് എം കുഞ്ഞികൃഷ്ണൻ. മടിക്കൈ റിഥം ഫോക് ബാൻഡിലെ മികച്ച താരങ്ങളാണ് ഇരുവരും. ഏക മകൾ ദേവിക പടന്നക്കാട് നെഹ്റു കോളേജിലെ രണ്ടാം വർഷ പ്ലാൻ്റ് സയൻസ് ബിരുദ വിദ്യാർത്ഥി. നവംബർ 8ന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow