എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ; രണ്ട് കാറുകൾ കസ്റ്റഡിയിൽ

Aug 7, 2026 - 10:57
 0
എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ; രണ്ട് കാറുകൾ കസ്റ്റഡിയിൽ

കാസർകോട്: ചെർക്കളയിലും സന്തോഷ് നഗറിലും വിദ്യാനഗർ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. ഇവരിൽനിന്നായി 20.730 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷ് നഗറിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ കുഞ്ഞിക്കാനം ആത്തിഫ് മൻസിലിലെ മുഹമ്മദ് അൻഷീദ് (26), ചെർക്കള തായൽ ഹൗസിലെ സി. അബ്ദുൽ ഖാദർ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 18 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കാറിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ചെർക്കള കുഞ്ചിക്കരയിലെ പി. ഉണ്ണികൃഷ്ണൻ (26) 2.730 ഗ്രാം എംഡിഎംഎയുമായി ഇന്നലെ വൈകുന്നേരം പിടിയിലായി. വിദ്യാനഗർ എസ്.ഐ. വിജയൻ മേലത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുസ്ഥലങ്ങളിലും മയക്കുമരുന്ന് പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow