ബ്യൂട്ടീഷൻ കോഴ്സിന് പഠിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചന്തേര: പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സിന് പഠിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി പി റിഷിത പ്രിയ(18) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഇളയ സഹോദരി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലിച്ചാലത്തെ ലോറി ഡ്രൈവർ ശ്രീധരൻ്റെയും സുമയുടെയും മകളാണ്. സഹോദരി: കരുണ (വിദ്യാർത്ഥിനി തായിനേരി സ്കൂൾ). ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?