കാഞ്ഞങ്ങാട്ടേക്ക് പോയ പൊലീസുകാരനെ കാണാതായി; അന്വേഷണം ഊർജിതം
കാഞ്ഞങ്ങാട്: രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള കാസർകോട് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർ ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശി സാംസനലി (27) നെ കാണാതായതായി പരാതി. പിതാവ് ചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 3-ന് രാവിലെ 11 മണിയോടെ "കാഞ്ഞങ്ങാട്ടേക്ക് പോയി വരാം" എന്ന് വീട്ടുകാരോട് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സാംസണെ പിന്നീട് കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കഴിഞ്ഞ ദിവസം മൈസൂരിൽ നിന്നാണ് ലഭിച്ചത്. എന്നാൽ നടത്തിയ അന്വേഷണത്തിലും തെരച്ചിലിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സാംസനലിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
What's Your Reaction?