ഓപ്പറേഷൻ തൂഫാൻ പരിശോധന; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jul 15, 2026 - 09:36
Jul 15, 2026 - 09:37
 0
ഓപ്പറേഷൻ തൂഫാൻ പരിശോധന; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കുമ്പള: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കുമ്പള പൊലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റിലായി. മുഗു റോഡ് സ്വദേശിയും മൊഗ്രാൽ പേരാൽ ഭാഗത്ത് താമസക്കാരനുമായ എസ്. അബ്ദുൽ ഷഹജാസ് (30) ആണ് പിടിയിലായത്.

ഇന്നലെ രാത്രി 10 മണിയോടെ കുമ്പള എസ്.ഐ. എം. അനൂപിന്റെ നേതൃത്വത്തിൽ പേരാൽ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ഷഹജാസിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ദേഹപരിശോധന നടത്തിയപ്പോൾ 2.81 ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പരിശോധനയിൽ എസ്.ഐമാരായ അതുൽ രാജ്, അജയ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow