കാപ്പ കേസിൽ കഴിയുന്ന പ്രതിക്ക് ഇരട്ട പാസ്പോർട്ട്. പോലീസ് കേസെടുത്തു.
ഏഴാംമയിൽ പറക്കളായി കായലടുക്കത്തെ റംഷീദി(34)നെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട്: കാപ്പ കേസിൽ അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന യുവാവിനെതിരെ ഇരട്ട പാസ്പോർട്ട് കൈവശം വെച്ചതിന് പോലീസ് കേസെടുത്തു. ഏഴാംമയിൽ പറക്കളായി കായലടുക്കത്തെ റംഷീദി(34)നെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ റംഷീദിനെ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 23ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഹോസ്ദുർഗ്ഗ് പോലീസ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. ഈ സമയത്ത് റംഷീദിന്റെ കൈവശം ബംഗളൂരു പാസ്പോർട്ട് ഉണ്ടായിരുന്നു. സംസ്ഥാന പോലീസ് ഇന്റലിജൻസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നും പാസ്പോർട്ട് എടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് ബംഗളൂരുവിൽ നിന്ന് മറ്റൊരു പാസ്പോർട്ട് കൂടി എടുത്തിരുന്നതായി പോലീസിന്ന് വിവരം ലഭിച്ചത്. ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി നൽകിയ നിർദ്ദേശപ്രകാരമാണ് റംഷീദിനെതിരെ ഇരട്ട പാസ്പോർട്ട് കൈവശം വെച്ചതിന്ന് കേസെടുത്തത്. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
What's Your Reaction?