ചോദ്യ പേപ്പർ ചോർച്ച; അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ.

Mar 5, 2025 - 10:18
 0
ചോദ്യ പേപ്പർ ചോർച്ച; അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ.

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച് സംഘം. അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ ആണ് ചോദ്യപേപ്പർ ചോർത്തി നൽകിയത് എന്നാണ് കണ്ടെത്തൽ. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുൽ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദും, ജിഷ്ണുവും നേരത്തെ അറസ്റ്റിലായിരുന്നു. ഫഹദിനെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. അതേസമയം എംഎസ് സൊല്യൂഷൻ ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow