കൊച്ചുമകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ.

Jul 15, 2025 - 16:41
 0
കൊച്ചുമകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ.

ഷാർജ: കൊച്ചുമകള്‍ വൈഭവിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ശൈലജ. അടിയന്തര ഇടപെടല്‍ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്നും ഇന്ന് സംസ്‌കരിക്കുമെന്നും നിധീഷിന്റെ ബന്ധുക്കള്‍ അറിയിച്ച പശ്ചാത്തലത്തിൽ ആണ് അടിന്തര സഹായം തേടി അവർ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. വൈകിട്ട് ഷാര്‍ജയില്‍ സംസ്‌കാരം നടത്തുമെന്നാണ് നിധീഷിൻ്റെ കുടുംബം അറിയിച്ചത്. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് മാതാവ് പറഞ്ഞു. നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും വിഷമമില്ല. രണ്ട് പേരുടെയും മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കണമെന്നും ജനിച്ച മണ്ണില്‍ സംസ്‌കരിക്കണമെന്നും അതിന് അനുവദിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും, മകള്‍ വൈഭവിയെയുമാണ് ഷാർജയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം. ഇത് തെളിയിക്കുന വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow