തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം 21 മരണം
ചെന്നൈ: തമിഴ്നാട് പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നാലു മുറികളിലായി മുപ്പതോളം പേർ ജോലി ചെയ്യവെയാണ് സ്ഫോടനം ഉണ്ടായത്. മുത്തുവേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള വനജ എന്ന പടക്ക നിർമ്മാണശാലയിലാണ് ദുരന്തം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പൊട്ടിത്തെറിയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പടക്ക നിർമ്മാണശാലയിലെ നാലുമുറികൾ പൂർണമായി തകർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്.
What's Your Reaction?