തെയ്യം കെട്ട്; പച്ചക്കറി കൃഷിക്ക് വിത്തിട്ടു

Jan 22, 2026 - 19:20
 0
തെയ്യം കെട്ട്; പച്ചക്കറി കൃഷിക്ക് വിത്തിട്ടു

പാലക്കുന്ന്: ചിറമ്മൽ മലാംകുന്ന് തല്ലാണി തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ടുത്സവത്തിന് സദ്യയൊരുക്കാൻ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. സദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറി വേണമെന്ന ആഘോഷ കമ്മിറ്റിയുടെ മുൻ തീരുമാനത്തെ തുടർന്ന് തറവാടിന് സമീപത്ത് പ്രാദേശിക സമിതി കണ്ടെത്തിയ അര ഏക്കറിലേറെയുള്ള വയലിൽ വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുക്കും. കൃഷി ഓഫീസർ ടിവി വിനീത് വിത്തിടൽ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ സി എച്ച് നാരായണൻ അധ്യക്ഷനായി, വാർഡ് അംഗം ജയസന്ധ്യ, ജനറൽ കൺവീനർ പി വി കുഞ്ഞിരാമൻ പള്ളിക്കര, നാരായണൻ കടപ്പുറം അശോകൻ പൊയിനാച്ചി, അപ്പക്കുഞ്ഞി കീക്കാനം, പി വി രവീന്ദ്രൻ, എ കെ സുധീപ്, ലതാ ഗംഗൻ, ആശാ കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ 17 മുതൽ 19 വരെയാണ് ഇവിടെ തെയ്യം കെട്ട്. തെയ്യം കെട്ടിന്റെ ലോഗോ നാളെ ഉച്ചയ്ക്ക് മൂന്നിന് ഡിവൈഎസ്പി വി വി മനോജ് പ്രകാശനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow