ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മാലിന്യ കൊട്ടയിൽ ഉപേക്ഷിച്ച കുവൈറ്റിക്ക് വധശിക്ഷ.

Feb 3, 2025 - 10:05
 0
ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മാലിന്യ കൊട്ടയിൽ ഉപേക്ഷിച്ച കുവൈറ്റിക്ക് വധശിക്ഷ.

കുവൈത്ത് സിറ്റി: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മാലിന്യ കൊട്ടയിൽ ഉപേക്ഷിച്ച കുവൈത്തി പൗരന് കോടതി വധശിക്ഷ വിധിച്ചു. 2024 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2022 ഒക്ടോബർ മുതൽ സഹോദരിയെ കാണാനില്ലെന്ന് കുടുംബാംഗം നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. പോലീസിന്റെ നിരന്തരമായ ചോദ്യങ്ങൾക്കൊടുവിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശരീരം 20 കഷണങ്ങളാക്കി കുവൈത്തിലെ വിവിധ ഭാഗങ്ങളിലെ മാലിന്യ കൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു.ഭാര്യയുടെ വസ്ത്രങ്ങളും, സാധനങ്ങളും, മൊബൈൽഫോണും അഴിച്ചുമാറ്റിയതിനുശേഷമായിരുന്നു ഇയാൾ മൃതശരീരം ഉപേക്ഷിച്ചത്. പ്രതിയുടെ വാഹനത്തിൽ നിന്നും ഭാര്യയുടെ രക്തത്തിന്റെയും, മുടിയുടെയും,തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന്മാർ കണ്ടെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow