യു.എ.ഇ യിൽ രക്ഷകനായ ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു.

Mar 17, 2025 - 13:23
 0
യു.എ.ഇ യിൽ രക്ഷകനായ ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു.

ദുബായ്: കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്ന് അഞ്ചു പേരെ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബായ് പോലീസ് ആദരിച്ചു. മീററ്റ് സ്വദേശി ട്രെയിനിങ് ഓഡിറ്റർ ഷഹബാസ് ഖാനയാണ് ദുബായ് പോലീസ് മെഡലും, ആയിരം ദിർഹം കാഷ് അവാർഡും നൽകി ആദരിച്ചത്. മുങ്ങിക്കൊണ്ടിരുന്ന എസ് യു.വിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ ഖാൻ തന്റെ ജീവൻ പണിയപ്പെടുത്തിയിരുന്നുവെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ്സ് ആക്ടിംഗ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. അദ്ദേഹത്തിന്റെ ധീര പ്രവർത്തിയെ അംഗീകരിച്ചു സർട്ടിഫിക്കറ്റും,മെഡലും, ചെക്കും സമ്മാനിച്ചു. അപകടത്തിൽപ്പെട്ട കാറിൽ രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യൻ സ്ത്രീ, ഒരു ഇന്ത്യൻ യുവാവ്, ഒരു ഫിലിപ്പീൻസ് എന്നിവരാണ് ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow