പോലീസുകാരുടെ വീഡിയോ ചിത്രീകരിച്ച യുവതിക്ക് 2000 ദിർഹം പിഴ.

Feb 3, 2025 - 09:33
 0
പോലീസുകാരുടെ വീഡിയോ ചിത്രീകരിച്ച യുവതിക്ക് 2000 ദിർഹം പിഴ.

ദുബായ്: ടാക്സി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ചിത്രീകരിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയും, സുഹൃത്തും കുറ്റക്കാരാണെന്ന് കണ്ടെത്തി ദുബൈ കോടതി. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ അവരുടെ വീഡിയോ ചിത്രീകരിച്ച കേസിൽ ഒന്നാംപ്രതിക്ക് 2000 ദിർഹം പിഴയും, പോലീസിനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായ സുഹൃത്തിന്ന് മൂന്നുമാസം തടവും, നാടുകടത്തിലുമാണ് ശിക്ഷ. കസക്കിസ്ഥാൻ സ്വദേശികളാണ് പ്രതികൾ. കഴിഞ്ഞ വർഷം ജനുവരിയിൽ അൽബർഷ പോലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് ഗ്ലോബൽ വില്ലേജിന്ന് പുറത്ത് ടാക്സി ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെട്ട യുവതികളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ ഒരു യുവതി മൊബൈലിൽ ഉദ്യോഗസ്ഥരുടെ വീഡിയോ ചിത്രീകരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥ ഫോൺ ആവശ്യപ്പെട്ടെങ്കിലും യുവതി നൽകാൻ തയ്യാറായില്ല. ഇതോടെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സുഹൃത്ത് ഇടപെട്ട് പോലീസിനെ തടയുകയും, അക്രമിക്കുകയുമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പോലീസ് വാദിച്ചു. പോലീസിന്റെ നടപടി രേഖപ്പെടുത്താനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പ്രതികളിൽ ഒരാൾ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് വീഡിയോ ചിത്രീകരിച്ച യുവതിക്ക് 2000 ദിർഹം പിഴയും, പോലീസിനെ ആക്രമിച്ച രണ്ടാം പ്രതിക്ക് മൂന്ന് മാസം തടവും, ശേഷം നാടുകടത്താനും ഉത്തരവിടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow