ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ തേടി ഷാർജ പോലീസ്.

May 12, 2025 - 17:51
 0
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ തേടി ഷാർജ പോലീസ്.

ഷാർജ: മെയ് 6 ന് രാത്രി 10 മണിയോടെ അൽ ഖസാമിയ പ്രദേശത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മുനിസിപ്പൽ ജീവനക്കാരനാണ് മാലിന്യക്കൂമ്പാരത്തിനടുത്തായി ഉപേക്ഷിച്ചിരുന്ന ഒരു കുഞ്ഞു സ്‌ട്രോളറിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ തൊഴിലാളി പോലീസിൽ വിവരം അറിയ്ക്കുകയായിരുന്നു.

പോലീസ് പട്രോളിംഗ് കാറും, ആംബുലൻസും സ്ഥലത്തെത്തി ഏകദേശം എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. 

കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ഷാർജ പോലീസ് തീവ്രമായ അന്വേഷണം ആരംഭിച്ചതായും, ശിശു സംരക്ഷണ സമിതിക്ക് കൈമാറുന്നതിന് മുമ്പ് ആശുപത്രി ആവശ്യമായ എല്ലാ ചികിത്സയും പൂർണ്ണമായ വൈദ്യപരിശോധനയും നൽകുമെന്നും ഷാർജ പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow