ഖത്തര്‍ പൗരന്മാര്‍ക്ക് ഇ- വിസ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി.

പ്രഖ്യാപനം ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നാളെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ.

Feb 16, 2025 - 22:31
 0
ഖത്തര്‍ പൗരന്മാര്‍ക്ക് ഇ- വിസ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി.

ദോഹ: ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നാളെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ- വിസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും, ഇ- വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളും, മറ്റു വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം, ഖത്തര്‍ പൗരന്മാര്‍ക്ക് നിലവില്‍ അനുവദിക്കുന്ന പേപ്പര്‍ വിസ സേവനങ്ങള്‍ തുടരുമെന്നും എംബസി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഫെബ്രുവരി 17, 18 തിയതികളിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യയില്‍ എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow