മെസില ബീച്ച് പദ്ധതി സെപ്തംബറിൽ തുറക്കും.

May 28, 2025 - 22:00
 0
മെസില ബീച്ച് പദ്ധതി സെപ്തംബറിൽ തുറക്കും.

കുവൈറ്റ്സിറ്റി: രാജ്യത്തിന്റെ മുൻനിര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ മെസില ബീച്ച് സെപ്തംബറിൽ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുബാറക്ക് അൽ കബീർ ഗവർണർ സബാഹ് ബദർ അൽ സലേം ബുധനാഴ്ച ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ (ടെക്) ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ മെസില പ്രോജക്ട് പരിശോധിച്ചു.

 കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും, എക്സിക്യൂട്ടീവ് മാനേജ്മെന്റിലെ അംഗങ്ങളും, യുണൈറ്റഡ് പ്രോജക്ട്സ് ഫോർ ഏവിയേഷൻ സർവീസസ് കമ്പനിയുടെ (യു പി എസി) പ്രതിനിധികളും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പദ്ധതിയുടെ പുരോഗതി, നിർവഹണ ഘട്ടങ്ങൾ, അവസാന മിനുക്ക് പണികൾ, എന്നിവ അവലോകനം ചെയ്യുന്നതിന്നായിരുന്നു ഈ പര്യടനം. ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനും, വികസിപ്പിക്കുന്നതിനുമുള്ള ടെക് ന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. 70000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ സുപ്രധാന പദ്ധതി കമ്പനി വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട കുടുംബവിനോദ കേന്ദ്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രൂപകല്പനയിലും, നടപ്പാക്കലിലും, ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പദ്ധതി നിർമ്മിച്ചിരിക്കുന്നത്. കുടുംബ വിനോദത്തിലെ ഏറ്റവും പുതിയ ആശയങ്ങളുമായി പൊരുത്തപ്പെടുകയും, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അസാധാരണമായ അനുഭവം നൽകുകയും ചെയ്യുന്ന ഈ പദ്ധതി തുറന്ന് കൊടുക്കുന്നതോടെ കുവൈറ്റിന്റെ ആഭ്യന്തര ടൂറിസം മേഖല കൂടുതൽ ശ്രദ്ധേയമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow