ഖത്തറിൽ നിരോധിത ലിറിക്ക ഗുളികളുമായി ഒരാൾ അറസ്റ്റിൽ.

Feb 3, 2025 - 08:18
 0
ഖത്തറിൽ നിരോധിത ലിറിക്ക ഗുളികളുമായി ഒരാൾ അറസ്റ്റിൽ.

ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവള അധികൃതർ പിടികൂടി.

നിരോധിത ലിറിക്ക ഗുളികളുമായി രാജ്യത്തെത്തിയ യാത്രക്കാരനാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്.

ഭക്ഷണ പാത്രത്തിന്റെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

2100 ലിറിക്ക ഗുളികകളാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. സംശയത്തെ തുടർന്ന് കസ്റ്റംസ് ഓഫീസർ നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow