ഭാസ്കര കുമ്പള രക്തസാക്ഷി ദിനം ആചരിച്ചു
കുമ്പള: രക്തസാക്ഷി ഭാസ്കര കുമ്പളയുടെ 29-ാ മത് രക്തസാക്ഷിത്വ ദിനം കുമ്പളയിൽ വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ശാന്തി പള്ളയിൽ നിന്നും ആരംഭിച്ച യുവജന റാലി കുമ്പള ടൗണിൽ സമാപിച്ചു. അനുസ്മരണയോഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശാലു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ്, സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാൽ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗം സി എ സുബൈർ, ബ്ലോക്ക് പ്രസിഡന്റ് മജീദ്, സെക്രട്ടറി വിശ്വരാജ് എന്നിവർ പ്രസംഗിച്ചു.
What's Your Reaction?