ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത്.
അറബ് ലോകത്തെ സുരക്ഷയിൽ ഒമാൻ മുന്നിലും, സൗദി അറേബ്യയും, കുവൈത്തും തൊട്ടു പിന്നിലുമാണ്.
കുവൈറ്റ് സിറ്റി: ഗാലപ്പിന്റെ 2025ലെ ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ കുവൈറ്റ് ആറാം സ്ഥാനത്ത് എത്തി. നോർവെയ്ക്കും, ഹോങ്കോങ്ങിനും ഒപ്പമാണ് കുവൈറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. 144 രാജ്യങ്ങളിലായി ഒരു ലക്ഷത്തി നാല്പത്തിനാലായിരത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ സർവ്വേയിൽ ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സിംഗപ്പൂരിനെ തിരഞ്ഞെടുത്തു. തൊട്ടു പിന്നാലെ താജിസ്കിസ്താൻ രണ്ടാം സ്ഥാനത്തും. അറബ് ലോകത്തെ സുരക്ഷയിൽ ഒമാൻ മുന്നിലും സൗദി അറേബ്യയും കുവൈത്തും തൊട്ടു പിന്നാലെയുമാണ്. രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നവരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് ഗാലപ്പിന്റെ റാങ്കിംഗ്. ആഗോള സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നുണ്ടെങ്കിലും ലോക ജനസംഖ്യയുടെ 73% പേരും സ്വന്തം രാജ്യങ്ങളിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനമാണിത്. 2006 ൽ ഇത് 63% ആയിരുന്നു. ആദ്യ പത്തിൽ ഇടം നേടിയ ഏക യൂറോപ്യൻ രാജ്യം നോർവേയാണ്. അതേസമയം വ്യാപകമായ കുറ്റകൃത്യങ്ങളും, ദുർബലമായ നിയമപാലനവും കാരണം ദക്ഷിണാഫ്രിക്ക ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്യപ്പെട്ടു. ചിലി, ഇക്വഡോർ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഏറ്റവും കുറഞ്ഞ സ്കോർ നേടി. റിപ്പോർട്ട് അനുസരിച്ച് സുരക്ഷിതമായ പത്ത് രാജ്യങ്ങൾ ഇവയാണ്. സിംഗപ്പൂർ-98%, താജിക്കിസ്ഥാൻ-95% ചൈന-94%, ഒമാൻ-94%, സൗദി അറേബ്യ-93%, ഹോങ്കോംഗ്-91%, കുവൈറ്റ്-91%, നോർവേ-91%, ബഹ്റൈൻ-90%, യുഎഇ 90%.
What's Your Reaction?