കളഞ്ഞുകിട്ടിയ സ്വർണവള ഉടമയ്ക്ക് തിരികെ നൽകി; മദ്രസ വിദ്യാർത്ഥികൾക്ക് ആദരവും പാരിതോഷികവും
കാഞ്ഞങ്ങാട്: കളഞ്ഞുകിട്ടിയ സ്വർണാഭരണം അതിന്റെ യഥാർഥ ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ബല്ലാക്കടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥികളായ മുഹമ്മദ് മായിസും മുഹമ്മദ് യഹിയയും.
നബിദിനാഘോഷ പരിപാടിക്കിടെയാണ് ഇരുവർക്കും ഒരു സ്വർണവള കളഞ്ഞുകിട്ടിയത്. ഒരു മടിയും കൂടാതെ വിദ്യാർത്ഥികൾ വള സദർ ഉസ്താദിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വിവരം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതോടെ യഥാർഥ ഉടമസ്ഥനെ പെട്ടെന്ന് കണ്ടെത്താനും സാധിച്ചു.
വളർന്നുവരുന്ന തലമുറയ്ക്ക് നല്ല സന്ദേശവും പ്രചോദനവും നൽകുന്ന വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ച് ബല്ലാക്കടപ്പുറത്തെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗാംഗ് ഓഫ് ബല്ലയുടെ ആദരവും പാരിതോഷികവും സദർ ഉസ്താദ് കമറുദ്ദീൻ ഫൈസി വിദ്യാർത്ഥികൾക്ക് കൈമാറി.
ബല്ലാക്കടപ്പുറത്തെ കെ.കെ. നവാസിന്റെയും ഹഫ്സത്തിന്റെയും മകനാണ് മുഹമ്മദ് മായിസ്. സി.എച്ച്. അഷറഫിന്റെയും കദീജയുടെയും മകനാണ് മുഹമ്മദ് യഹിയ.
What's Your Reaction?