വീടുകയറി ആക്രമണം; മുൻ പ്രൊമോട്ടർക്ക് ഗുരുതര പരിക്ക്, പ്രതി പിടിയിൽ
പരപ്പ: പട്ളത്ത് വീടുകയറി നടത്തിയ ആക്രമണത്തിൽ മുൻ പ്രൊമോട്ടർക്ക് ഗുരുതര പരിക്ക്. പട്ളം സ്വദേശിയായ കണ്ണന് (48) വെട്ടുകത്തികൊണ്ട് മുഖത്തും തലയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. പട്ളം സ്വദേശിയും കണ്ണന്റെ മരുമകനുമായ ദിനേശനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതിക്കാരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെന്ന വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് ബാനം ചെന്നക്കോട് ഭാഗത്തുനിന്ന് പിടികൂടി. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ നളിനാക്ഷൻ പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?