അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു.
ബല്ല ആലയിൽ വാടക ക്വാർട്ടേഴ്സിൽ അനധികൃതമായി താമസിച്ചു വരികയായിരുന്നു ഇയാൾ.
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബല്ല ആലയിൽ പൂടം കല്ലിലെ ക്വാർട്ടേഴ്സിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അതിയാർ റഹ്മാൻ (20) ആണ് പോലീസിൻ്റെ സഹായത്തോടെ കണ്ണൂരിൽ നിന്നും എത്തിയ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് എടിഎസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ സാബിർ ഷേക്ക് നാദിയ(24) എന്ന പേര് ഉണ്ടായിരുന്നു. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പോലീസിൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മാത്രമല്ല തിരിച്ചറിയൽ കാർഡിൻ്റെ ഒറിജിനൽ കോപ്പി കൈവശം ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണിൽ എടുത്ത ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഒറിജിനൽ രേഖകൾ എവിടെയാണെന്ന് അന്വേഷണസംഘം ചോദിച്ചപ്പോൾ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുവെന്നതിൻ്റെ മറുപടിയാണ് അതിയാർ റഹ്മാൻ നൽകിയത്. പശ്ചിമബംഗാളിൽ ബന്ധുക്കൾ ഉണ്ടായിരുന്നു, അവരെല്ലാം മരിച്ചുപോയതായും യുവാവ് മൊഴി നൽകി. യുവാവിൻ്റെ ഒളിവുവാസം ഗൗരവത്തിൽ എടുത്തിട്ടുണ്ട്. അതേസമയം മതിയായ രേഖകൾ ഇല്ലാതെ താമസ സൗകര്യം നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് മുന്നറിയിപ്പ് നൽകി. ഒറിജിനൽ രേഖ പരിശോധിച്ച ശേഷം അതിൻ്റെ കോപ്പി വാങ്ങി അത് പോലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും അല്ലാത്തപക്ഷം കെട്ടിട ഉടമകളെ കൂടി ഇത്തരം കേസുകളിൽ പ്രതിചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാരായ നിരവധിപേർ പശ്ചിമബംഗാൾ സ്വദേശികളാണെന്ന വ്യാജേന കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു വരുന്നതായി രഹസ്യ വിവരത്തിൻ്റെ എടിഎസ് കാഞ്ഞങ്ങാടത്തി സാബിർ ഷേഖ് നാദിയയെ പിടികൂടിയത്.
What's Your Reaction?