നവവധു ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

Mar 1, 2025 - 09:41
 0
നവവധു ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

കോഴിക്കോട്: പയ്യോളി നവവധുവിനെ വീട്ടിലെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നു കുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 8 മണിയോടെ വീടിന് മുകളിലുള്ള മുറിയിലെ കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ആർദ്ര. 9 മണി ആയിട്ടും പുറത്തിറങ്ങാതെ വന്നപ്പോൾ ഷാൻ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്. കൊയിലാണ്ടി ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി രണ്ടിന്നായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ആർദ്ര. മാർച്ച് മൂന്നിന്ന് ഷാൻ വിദേശത്തേക്ക് പോകാൻ ഇരിക്കെയാണ് സംഭവം. പിതാവ് ബാലകൃഷ്ണൻ. അമ്മ ഷീന. സഹോദരി ആര്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow