ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു.
അബുദാബി: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും, ഇസ്രായേൽ രാജ്യവും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വാഗതം ചെയ്തു. ഈ പ്രഖ്യാപനം സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കുമെന്നും പ്രാദേശിക സ്ഥിരതയ്ക്ക് അനുകൂലമായ ഒരു അന്തരീക്ഷത്തിന് വഴിയൊരുക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെയും, ഈ കരാർ അവസാനിപ്പിക്കുന്നതിൽ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്രിയാത്മക പങ്കിനെയും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പ്രശംസിച്ചു. കൂടുതൽ സംഘർഷം തടയുന്നതിനും, മേഖലയിലുടനീളമുള്ള മാനുഷിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം യുഎഇ ഊന്നിപ്പറഞ്ഞു. വികസന സാധ്യതകളെ തടസ്സപ്പെടുത്തുകയും, ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന സംഘർഷങ്ങൾ തടയുന്നതിന് പരമാവധി സംയമനം പാലിക്കണമെന്നും, രാഷ്ട്രീയ പരിഹാരങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻഗണന നൽകണമെന്നും യുഎഇ യുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി. സമാധാനത്തിന്റെ തൂണുകൾ ഏകീകരിക്കുന്നതിനും, മേഖലയിലും, ലോകത്തും, പ്രാദേശികവും, അന്തർദേശീയവുമായ സുരക്ഷ, സ്ഥിരത, വികസനം എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത യുഎഇ എടുത്തു പറഞ്ഞു..
What's Your Reaction?