യുഎഇ ഫുട്ബോൾ താരങ്ങൾക്ക് സസ്പെൻഷൻ; ടീമിന്റെ മോശം പെരുമാറ്റത്തിന് ഓരോരുത്തർക്കും 500,000 ദിർഹം പിഴ.
ദുബായ്: യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി ഷാർജ എഫ്‌സി താരം ഖാലിദ് അൽ ധൻഹാനിയെയും ഷബാബ് അൽ അഹ്‌ലി താരം സുൽത്താൻ ആദിലിനെയും പ്രാദേശിക മത്സരങ്ങളിലായി അഞ്ച് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഓരോരുത്തർക്കും 500,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, രണ്ട് കളിക്കാരെയും ദേശീയ ടീം പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടു മുണ്ട്. ജൂൺ 7 ന് നടന്ന ദേശീയ ടീം ക്യാമ്പിൽ കളിക്കാർ നടത്തിയ അച്ചടക്ക ലംഘനത്തെത്തുടർന്ന്, ദേശീയ ടീമുകൾക്കുള്ള പിഴകളും ഉപരോധങ്ങളും സംബന്ധിച്ച യുഎഇഎഫ്എയുടെ ചട്ടങ്ങൾക്കനുസൃതമായാണ് തീരുമാനം.
What's Your Reaction?