സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു.

Jun 7, 2025 - 22:18
 0
സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു.

ദുബായ്: സ്കൂബ ഡൈവിങ്ങിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു. സിവിൽ എഞ്ചിനീയറായ തൃശ്ശൂർ വേലൂർ ഒലക്കേങ്കിൽ വീട്ടിൽ പോളിന്റെ മകൻ ഐസക്(29) ആണ് മരിച്ചത്. ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിംഗ് ചെയ്യുമ്പോൾ ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ഐസക്കിന്റെ അനിയൻ ഐവിനും, ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇവർക്ക് അപകടം സംഭവിച്ചിട്ടില്ല. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഷീജയാണ് ഐസക്കിന്റെ മാതാവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow