പാറപ്പള്ളി സ്വദേശി അബുദാബി എയർ പോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

Jun 22, 2026 - 08:30
 0
പാറപ്പള്ളി സ്വദേശി അബുദാബി എയർ പോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

അബുദാബി: സ്വകാര്യ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളി (പാണത്തൂർ) സ്വദേശി യൂസഫ് (51) അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനത്തിനായി കാത്തിരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

സന്ദർശന വിസയിൽ എത്തിയ യൂസഫ് തിരികെ നാട്ടിലേക്ക് പോകാനിരിക്കെ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ലഭിച്ച സഹായ ശ്രമങ്ങൾക്കിടയിലും ജീവൻ രക്ഷിക്കാനായില്ല.

ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. മക്കൾ: ഇസ്തിഹാൻ (20), മിർസാന (18), ഫാത്തിമ (16), യാസീൻ (10), മുഷ്ഫിറ (6), മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബന്ധുക്കളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow