അപ്പാർട്ട്മെന്റിൽ നിയമവിരുദ്ധമായ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.

Aug 13, 2025 - 17:02
Aug 13, 2025 - 17:03
 0
അപ്പാർട്ട്മെന്റിൽ നിയമവിരുദ്ധമായ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.

ദുബായ്: ദുബായിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ ലൈസൻസില്ലാതെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തിയതിന്ന് മൂന്ന് യൂറോപ്യൻ സ്ത്രീകളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അപ്പാർട്ട്മെന്റിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ദുബായ് പോലീസിന്റെ ആന്റി-ഇക്കണോമിക് ക്രൈം ഡിപ്പാർട്ട്‌മെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. ഉദ്യോഗസ്ഥർ പരിസരം റെയ്ഡ് ചെയ്യുകയും, നിയമവിരുദ്ധ നടപടിക്രമങ്ങൾക്ക് ഉപയോഗിച്ച മെഡിക്കൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രാദേശിക നിയമങ്ങൾ ലംഘിച്ചാണ് സ്ത്രീകൾ ശസ്ത്രക്രിയകൾ നടത്തിയതെന്നും ഇത് ക്ലയന്റുകളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംശയിക്കപ്പെടുന്നവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow