അമേരിക്കൻ സൈനികൻ തൂങ്ങി മരിച്ചു.

Sep 30, 2025 - 20:26
 0
അമേരിക്കൻ സൈനികൻ തൂങ്ങി മരിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ യു.എസ്. സൈനിക ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ കുളിമുറിയിലാണ് ഇയാളെ കഴുത്തിൽ ബെൽറ്റ് കുരുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ, സൈനികൻ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നു സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പായി കരുതുന്ന രേഖയും കണ്ടെത്തി. മൃതശരീരം ഫോറൻസിക് വിഭാഗത്തിന് കൈമാറി തുടരന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow