എംഡിഎംഎ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും
കാസർകോട്: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ചെർക്കള മുട്ടത്തോടി ഗ്രാമത്തിലെ പി.എ. അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സി. അബ്ദുല്ല (41)യെയാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വിനായക റാവു ആർ ശിക്ഷിച്ചത്.
2020 സെപ്റ്റംബർ 26-ന് രാത്രി 11 മണിയോടെ ചെർക്കളയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അബ്ദുല്ലയെ പരിശോധിച്ചപ്പോഴാണ് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. തുടർന്ന് വിദ്യാനഗർ സബ് ഇൻസ്പെക്ടറായിരുന്ന വിഷ്ണുപ്രസാദ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.
കേസിന്റെ അന്വേഷണം അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ വിജയൻ വി.കെ. പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ വേണുഗോപാലൻ പി. ഹാജരായി.
What's Your Reaction?