13 വയസ്സുകാരനെ കാണാതായി; അന്വേഷണം ആരംഭിച്ച് മേൽപ്പറമ്പ് പൊലീസ്

Jul 30, 2026 - 21:43
 0
13 വയസ്സുകാരനെ കാണാതായി; അന്വേഷണം ആരംഭിച്ച് മേൽപ്പറമ്പ് പൊലീസ്

മേൽപ്പറമ്പ്: 13 വയസ്സുകാരനെ കാണാതായതായി പരാതി. സഅദിയ യത്തീംഖാനയിൽ താമസിച്ച് പഠിക്കുന്ന ചേരൂർ കെ.കെ. കുന്നിൽ എൻ.എം. അബ്ദുൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഫയാസ് (13) നെയാണ് ഇന്ന് രാവിലെ 9.45 മുതൽ കാണാതായത്.

യത്തീംഖാനയിലെ ട്യൂഷൻ അധ്യാപകൻ ശിഹാബ് നൽകിയ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow