പൂനെയിൽ കെ. ആർ. സി. തായന്നൂരിന്റെ ഏകാംഗ ചിത്രകലാ പ്രദർശനം

Aug 19, 2026 - 07:05
 0
പൂനെയിൽ കെ. ആർ. സി. തായന്നൂരിന്റെ ഏകാംഗ ചിത്രകലാ പ്രദർശനം

കാഞ്ഞങ്ങാട്: ചിത്ര-ശിൽപ്പകലാ രംഗത്ത് ശ്രദ്ധേയനായ കെ. ആർ. സി. തായന്നൂരിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ദേശീയ ഏകാംഗ ചിത്രകലാ പ്രദർശനം പൂനെയിൽ നടക്കും. ‘വർണ്ണയാത്ര’ എന്ന പേരിലുള്ള പ്രദർശനം പൂനെയിലെ രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ സെപ്തംബർ 29 മുതൽ ഒക്ടോബർ 4 വരെയാണ് നടക്കുന്നത്.

കേരളീയ ചിത്രകലാ സങ്കേതങ്ങളെയും സമകാലിക കലാഭാവനകളെയും സമന്വയിപ്പിച്ചാണ് കെ. ആർ. സി. തായന്നൂർ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ പാരമ്പര്യ കലാരീതികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

പാരമ്പര്യവും സംസ്കാരവും ജീവിതാനുഭവങ്ങളും നിറങ്ങളും സമന്വയിപ്പിച്ചുള്ള ഒരു യാത്രയായാണ് ‘വർണ്ണയാത്ര’ ഒരുക്കുന്നത്. കാഞ്ഞങ്ങാട്ടെ ആകൃതി സ്കൂൾ ഓഫ് ആർട്സിന്റെ സ്ഥാപകനും ആർട്ടിസ്റ്റിക് ഡയറക്ടറുമാണ് കെ. ആർ. സി. തായന്നൂർ. പ്രായഭേദമന്യേ ഓൺലൈൻ, ഓഫ്‌ലൈൻ പരിശീലനങ്ങളിലൂടെ നിരവധി പേർക്ക് ചിത്രകലയുടെ അടിസ്ഥാനവും പരമ്പരാഗത സങ്കേതങ്ങളും അദ്ദേഹം പരിചയപ്പെടുത്തിവരുന്നു.

ചിത്രപ്രദർശനത്തിന്റെ ബ്രോഷർ ശിൽപി കാനായി കുഞ്ഞിരാമൻ പ്രകാശനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow