ഐങ്ങോത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Aug 19, 2026 - 06:41
 0
ഐങ്ങോത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ദേശീയപാതയിൽ സൗത്ത് ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തൈക്കടപ്പുറം കണിച്ചിറയിലെ ഹരീഷ് (50) ആണ് മരിച്ചത്.

ഐങ്ങോത്ത് പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. വെൽഡിങ് ഷോപ്പ് നടത്തുന്ന ഹരീഷ് കടയടച്ച് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: കൊട്ടൻ. മാതാവ്: മീനാക്ഷി. ഭാര്യ: ജിഷ. മക്കൾ: ജിഷ്ണു, ദേവാനന്ദൻ. സഹോദരങ്ങൾ: വിമല, രഞ്ജിനി, രതീഷ് ബാബു.

What's Your Reaction?

like

dislike

love

funny

angry

sad

wow