"കാസ്ട്രോ"യ്ക്ക് കൂട്ട് "റിമോ"; പുല്ലൂരിൽ പിടിയിലായ പുലിയെ തൃശ്ശൂർ മൃഗശാലയിൽ എത്തിച്ചു.

Nov 26, 2025 - 10:37
 0
"കാസ്ട്രോ"യ്ക്ക് കൂട്ട് "റിമോ"; പുല്ലൂരിൽ പിടിയിലായ പുലിയെ തൃശ്ശൂർ മൃഗശാലയിൽ എത്തിച്ചു.

കാഞ്ഞങ്ങാട്: പുല്ലൂർ കൊടവലത്ത് കിണറിൽ വീണ് വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തിയ പുലിയെ സുരക്ഷിതമായി തൃശ്ശൂർ മൃഗശാലയിൽ എത്തിച്ചു. ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോയ പുലിയെ ബുധനാഴ്ചയാണ് മൃഗശാലയിൽ എത്തിച്ചത്. യാത്ര തിരിക്കും മുമ്പ് കാസർകോട് ജില്ലയെ സൂചിപ്പിക്കുന്നതിന് "കാസ്ട്രോ" എന്നാണ് അധികൃതർ പുലിക്ക് പേര് നൽകിയത്. കിണറിൽ നിന്നു രക്ഷപ്പെടുത്തിയ സമയത്ത് പെൺപുലി എന്താണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് ആൺപുലിയാണെന്നും, ഒന്നര വയസ്സ് പ്രായമുള്ളതായും സ്ഥിരീകരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് പുല്ലൂർ കൊടവലത്തെ നീരളംകയയിലെ മധുവിന്റെ വീട്ടുപറമ്പിലെ കിണറിൽ പുലിയെ വീണ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ വനപാലകർ പുറത്തെടുത്ത പുലിയെ കൂട്ടിലാക്കി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിലാണ് താമസിപ്പിച്ചത്. ആദ്യം വനത്തിൽ തുറന്നു വിടാനായിരുന്നു ആലോചന. എന്നാൽ ഇതു പ്രതിഷേധത്തിന് ഇടയാക്കിയേക്കും എന്ന കാരണത്തിലാണ് പുലിയെ തൃശ്ശൂർ മൃഗശാലയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. ആദ്യ ദിവസങ്ങളിൽ മെരുങ്ങാൻ കൂട്ടാക്കാതിരുന്ന പുലി ചൊവ്വാഴ്ചയോടെ പെരുമാറ്റത്തിൽ മാറ്റം വരുത്തി. നൽകുന്ന ഭക്ഷണം നന്നായി കഴിക്കാനും തുടങ്ങി. ഇതോടെയാണ് ഇന്നലെ രാത്രി തന്നെ പുലിയെ തൃശ്ശൂരിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. മൃഗശാലയിൽ കാസർകോട്ടെ കൂട്ടുകാരൻ തന്നെയാണ് കാസ്ട്രോയ്ക്ക് തൃശൂരിലും കൂട്ട്. 2025 മാർച്ച് 23 കൊളത്തൂർ നിടുവോട്ടെ ജനാർദ്ദനന്റെ തോട്ടത്തിൽ നിന്നു വനപാലകർ കൂടുവെച്ചു പിടികൂടിയ "റെമോ" എന്ന ആൺപുലിയുടെ കൂടി ന്നു സമീപത്താണ് കാസ്ട്രോയിക്കും മൃഗശാലാധികൃതർ താമസസ്ഥലം ഒരുക്കിയിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow