കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി; 461 ജീവനക്കാരെ നിയോഗിച്ചു
കാസർകോട്: ജില്ലയിൽ വോട്ടെണ്ണൽ നടപടികൾക്ക് മുന്നോടിയായി ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഹാളിൽ നടത്തി. വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള കൗണ്ടിംഗ് ജീവനക്കാരുടെ നിയമനം പൂർത്തിയായി.
ഓരോ നിയോജക മണ്ഡലത്തിലും 17 വീതം അക്കൌണ്ടിംഗ് സൂപ്പർവൈസർമാരെയും, കൗണ്ടിംഗ് അസിസ്റ്റൻ്റുകളേയും, മൈക്രോ ഒബ്സർമാരെയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിളുകളുടെ ചുമതലയും ഉൾപ്പെടുത്തി ജില്ലയിൽ ആകെ 461 ജീവനക്കാരാണ് വോട്ടെണ്ണൽ ജോലികൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അക്കൌണ്ടിംഗ് സൂപ്പർവൈസർമാരും പോസ്റ്റൽ ബാലറ്റ് അസിസ്റ്റൻറുകളും ഗസറ്റഡ് ലഭ്യമായവരാണ്. മൈക്രോ ഒബ്സർവർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 20 ശതമാനം റിസർവ് ഉൾപ്പെടുത്തിയാണ് വിന്യാസം.
എല്ലാ മണ്ഡലങ്ങളിലും 14 വീതം ഇവിഎം ടേബിളുകൾ ക്രമീകരിക്കും. കൂടാതെ പോസ്റ്റൽ ബാലറ്റ് ടേബിളുകളുടെ എണ്ണം മണ്ഡലങ്ങൾ പ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു: മഞ്ചേശ്വരത്ത് 4, കാസർകോട് 7, ഉദുമയിൽ 9, കാഞ്ഞങ്ങാട്ട് 10, തൃക്കരിപ്പൂരിൽ 10 ടേബിളുകളാണ് ഒരുക്കുന്നത്.
വോട്ടെണ്ണൽ ദിനമായ മെയ് 4-ന് രാവിലെ 5 മണിക്ക് ബന്ധപ്പെട്ട കൗണ്ടിംഗ് സെൻ്ററുകളിൽ മൂന്നാംഘട്ട റാൻഡൈസേഷൻ നടക്കും. നിയോജക മണ്ഡലം വരണാധികാരികളുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുക.
യോഗത്തിൽ അകൗണ്ടിംഗ് ഒബ്സർവർമാരായ ഷൈമേദ്ര ജയ്സ്വാൾ, ലാൽ നൈത്വാം, ഇലക്ഷൻ കലക്ടർ എ.എൻ. ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ലീന എന്നിവർ പങ്കെടുത്തു.
What's Your Reaction?