ലഹരി ഉപയോഗം; വാറണ്ടു പ്രതി അറസ്റ്റിൽ

May 3, 2026 - 10:15
 0
ലഹരി ഉപയോഗം; വാറണ്ടു പ്രതി അറസ്റ്റിൽ

മഞ്ചേശ്വരം: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച കളായിയടുക്ക കൊളച്ചെപ്പു സ്വദേശി മുഹമ്മദ് ഹുസൈനെ (32)യാണ് അറസ്റ്റ് ചെയ്തത്. പൊതു സ്ഥലത്ത് പുകവലിക്കുന്നത് കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് വലിച്ചത് എം ഡി എം എ യാണെന്ന് പ്രതി സമ്മതിച്ചത്. ആക്രമം, സംഘട്ടനം, കഞ്ചാവ്, അബ്കാരി കേസുകളിൽ പ്രതിയായ മുഹമ്മദ് ഹുസൈൻ തനിക്കെതിരെ ഒരു എൽ പി കേസും, മൂന്നു വാറണ്ടു കേസുകളുണ്ടെന്നും പോലീസിനോട് സമ്മതിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow