കുവൈറ്റിൽ താമസ, തൊഴിൽ നിയമ ലംഘനം; 440 പേർ അറസ്റ്റിൽ.
കുവൈറ്റ് സിറ്റി: പ്രസിഡൻസി തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ സുരക്ഷാ കാമ്പയിനുകൾ നടത്തി. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് 440 പേരെ അറസ്റ്റ് ചെയ്തു.
നിയമ വിരുദ്ധ തൊഴിലാളികളെ തിരിച്ചറിയുക, രേഖകളില്ലാത്ത താമസക്കാരുടെ അവസ്ഥ നിരീക്ഷിക്കുക, താമസവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുക, രാജ്യത്ത് തൊഴിൽ താമസം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ. അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും, തുടർനടപടികൾക്കായി അവരെ ഉചിതമായ അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുവൈറ്റിലെ എല്ലാ പ്രദേശങ്ങളിലും ഇത്തരം സുരക്ഷാ കാമ്പയിനുകൾ നടക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു പറയുകയും നിയമലംഘനം കണ്ടെത്തിയ തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഒരുപോലെ ബാധകമാകുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.
What's Your Reaction?