കുവൈറ്റിൽ മയക്കുമരുന്ന് കേസ്; രണ്ട് മലയാളികൾക്ക് വധശിക്ഷ
കുവൈറ്റ്: രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്നും, ലഹരിവസ്തുക്കളും കടത്തിയ കേസിൽ രണ്ട് മലയാളി യുവാക്കൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. തൃശൂർ തൃപ്രയാർ സ്വദേശിയും, കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുമാണ് ശിക്ഷിക്കപ്പെട്ടത്. ജഡ്ജി ഖാലിദ് അൽ താഹൂസിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിന് ഷുവൈഖിലെ താമസസ്ഥലത്തുനിന്നും, കൈഫാൻ പ്രദേശത്തുനിന്നുമാണ് പ്രതികളെ സുരക്ഷാ ഏജൻസികൾ പിടികൂടിയത്. അന്വേഷണത്തിൽ ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിൻ, 8 ഗ്രാം മെത്താംഫെറ്റാമൈൻ (ഐസ് മെത്ത്), രണ്ട് ഇലക്ട്രോണിക് തുലാസുകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഹവല്ലി വിദേശത്തുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഭാഗമായി പ്രവർത്തിച്ചവരാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുവൈറ്റിനുള്ളിൽ ലഹരിമരുന്ന് വിതരണം ചെയ്യുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കണ്ടെത്തി. ലഹരിമരുന്ന് കേസുകളിൽ രാജ്യം സ്വീകരിക്കുന്ന കർശനമായ നിലപാടിൻ്റെ ഭാഗമായാണ് ഈ വിധിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
What's Your Reaction?