ടൂറിസത്തിന് മാത്രമായി കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ബസ് അനുവദിച്ചു

Jan 9, 2026 - 11:39
Jan 9, 2026 - 12:06
 0
ടൂറിസത്തിന് മാത്രമായി കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ബസ് അനുവദിച്ചു

കാഞ്ഞങ്ങാട്: വിനോദസഞ്ചാരത്തിന് മാത്രമായി കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ബസ് അനുവദിച്ചു. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസ്റ്റിൻ്റെ ഭാഗമായുള്ള ടൂറിസം ആവശ്യത്തിന് മാത്രമായി കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ബസ് അനുവദിച്ചത്. ആദ്യ ബസ് ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭ വി വി രമേശൻ നിർവഹിച്ചു. ചെമ്മട്ടംവയൽ കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ആൽവിൻ ടി സേവ്യർ അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ കെ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. അസിസ്റ്റൻ്റ് ഡിപ്പോ എൻജിനീയർ വി എച്ച് ദാമോദരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ കൃഷ്ണൻ, കെഎസ്ആർടിസി ട്രേഡ് യൂണിയൻ പ്രതിനിധികൾ, പൊതു പ്രവർത്തകരായ പി നന്ദകുമാർ, പി രാജു, ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ സ്ഥിരം യാത്രക്കാരുടെ പ്രതിനിധികളായ രാധാകൃഷ്ണൻ, ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ നഗരസഭ കൗൺസിലർമാരും, ജീവനക്കാരും സ്വീകരണം നൽകി. കെഎസ്ആർടിസിയുടെ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് നഗരസഭയുടെ ഭാഗത്തുനിന്നും എല്ലാവിധ സഹകരണവും നഗരസഭ വാഗ്ദാനം ചെയ്തു. 2024 നവംബറിൽ ആരംഭിച്ച കാഞ്ഞങ്ങാട് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെൽ ഇതുവരെ ഏകദിന വിനോദയാത്രകളും, ദീർഘദൂര വിനോദയാത്രകളും, വിവാഹ-തീർത്ഥാടന യാത്രകളും കൂടുതലായി 152 ട്രിപ്പുകൾ പ്രവർത്തനം നടത്തി. 50 ലക്ഷം രൂപ ഡിപ്പോയ്ക്ക് ടിക്കറ്റിതര വരുമാനമായി നേടിക്കൊടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow