നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Jan 16, 2025 - 09:09
 0
നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

ഏറെ വിവാദമായ സംഭവത്തിൽ കോടതി വിധിയെ തുടർന്നാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യം ഹൈക്കോടതി ഉയർത്തിയിരുന്നു . ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.

ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി മരണം രജിസ്റ്റര്‍ ചെയ്തോയെന്നും ആരാഞ്ഞു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.മക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow