മണലൂറ്റൽ മാഫിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റൽ മാഫിയ സംഘത്തിലെ മൂന്നു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഇച്ചിലങ്കോടെ ഇഷാന മൻസിലിലെ മുഹമ്മദ് ഫാറൂഖ്(52), ഇച്ചിലങ്കോട്ടെ അബ്ദുൾ ബഷീർ(48), കൂടാൽ മേർക്കളയിലെ മുഹമ്മദലി(40) എന്നിവരാണ് പിടിയിലായത്. ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ് ഐ മാരായ കെ സനിത്ത്, അനന്തകൃഷ്ണ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?