സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 13, 2026 - 11:51
Apr 13, 2026 - 11:58
 0
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചേലേരി നൂഞ്ഞേരിയിലെ സഫ വില്ലയിൽ മുഹമ്മദ് സൂഫിയ(19)നാണ് മരിച്ചത്. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ഗവർമെൻ്റ് സ്കൂളിന് സമീപത്തായിരുന്നു അപകടം. എതിർ ദിശയിൽ വന്ന സ്കൂട്ടറുമായി സൂഫിയാൻ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: മുഹമ്മദ് കുഞ്ഞി മൗലവി. മാതാവ്: ജുവൈരിയ. സഹോദരൻ: മുഹമ്മദ് സിനാൻ. സിദ്ഫ.

What's Your Reaction?

like

dislike

love

funny

angry

sad

wow