മൂന്നു വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് പുറത്തെടുത്തു
പരിയാരം: മാതമംഗലത്തുള്ള മൂന്നു വയസ്സുകാരനായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിൻ്റെ എൽഇഡി ബൾബ് പരിയാരം കണ്ണൂർ ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിൽ. വിവരങ്ങൾ നീക്കം ചെയ്തു. വളരെ സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയക്കാണ് ശിശു ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർ വരുൺ ശബരി നേതൃത്വം നൽകിയത്. ഡോക്ടർ അനു, ഡോക്ടർ നാഗ ദിവ്യ എന്നിവർ അനസ്തേഷ്യ നൽകി. സിസ്റ്റർ ബബിത സഹായിയായി. ശ്വാസതടസ്സ ലക്ഷണങ്ങളുമായി വന്ന കുട്ടിയെ ബ്രോങ്കോസ്കോപ്പിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്തു. കളി കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തിൽ കുടുങ്ങി ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സുദീപ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചിലവേറിയ നടപടിക്രമങ്ങളാണ് വളരെ ചുരുങ്ങിയ ചിലവിൽ ചെയ്തത്. ബ്രോങ്കോസ്കോപിക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഉപകരണങ്ങൾ, നേഴ്സിങ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തിയേറ്റർ ജീവനക്കാർ എന്നിവരെ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സൈറു ഫിലിപ്പ് അഭിനന്ദിച്ചു.
What's Your Reaction?