മോട്ടോർ വാഹന അപകട ഇൻഷുറൻസ്; നഷ്ടപരിഹാരം ഉറപ്പാക്കി സുപ്രീം കോടതി.
ന്യൂഡൽഹി: വരുമാനം തെളിയിക്കാൻ രേഖകളില്ലാത്ത വാഹന അപകട ഇരകൾക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ പുതിയ വിധി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നാൽ, ഇൻഷുറൻസ് കമ്പനി മിനിമം വേതനം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു. പ്രധാനമായും, പ്രായപൂർത്തിയാകാത്തവർക്കും വരുമാനം രേഖപ്പെടുത്താൻ കഴിയാത്തവർക്കും ഈ വിധി വലിയ സഹായമാകും. ഇത്തരം കേസുകളിൽ, ഇരയെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാതെ, ഏറ്റവും കുറഞ്ഞ കൂലിയുടെ അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കണം.ഒരു വാഹനാപകടത്തിൽ പരിക്കേറ്റ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നഷ്ടപരിഹാരം വർദ്ധിപ്പിച്ചുകൊണ്ടാണ് കോടതി ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. 8.65 ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം 35.90 ലക്ഷം രൂപയായി ഉയർത്തി. കുട്ടികൾക്ക് ഭാവിയിൽ ലഭിക്കുമായിരുന്ന വരുമാനം പരിഗണിച്ച്, ഒരു വിദഗ്ദ്ധ തൊഴിലാളിയുടെ മിനിമം വേതനം അടിസ്ഥാനമാക്കിയാണ് ഈ തുക കണക്കാക്കിയത്. ഈ വിധിയിലൂടെ, എല്ലാ വാഹനാപകട ഇരകൾക്കും നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കുകയാണ് സുപ്രീം കോടതി.
What's Your Reaction?