യുവാവിനെ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പരിയാരം: പാണപ്പുഴ ഭൂദാനത്ത് യുവാവിനെ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂദാനം കിഴക്കേപ്പുരയിൽ കെ പി ആദർശിനെയാണ് (22) ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ആദർശ്. കെ പി രാജീവൻ-ഷൈനി ദമ്പതികളുടെ മകനാണ്. ആനന്ദ് ഏക സഹോദരനാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
What's Your Reaction?