ഓട്ടോ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു
കാസർകോട്: വീട്ടിലെ ഫാൻ നന്നാക്കുന്നതിനിടയിൽ ഷോക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. എൻ മകജെ പഞ്ചായത്തിലെ പെർള ശിവഗിരി പർത്താജെ ഹൗസിൽ ധൻരാജ്(40)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തകരാറിലായ കിടപ്പുമുറിയിലെ ഫാൻ നന്നാക്കാനുള്ള ശ്രമത്തിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ എൻമകജെ പഞ്ചായത്തിന്റെ ആംബുലൻസിൽ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു വർഷങ്ങളായി പെർള ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു ധൻ രാജ്. പിതാവ്: പരേതനായ കൃഷ്ണനായ്ക്ക്. മാതാവ്: ഗിരിജ. ഭാര്യ: ദീപ. മക്കൾ: നിഷ്മിത, വിജിത്. സഹോദരങ്ങൾ: മോഹൻ, മോഹിനി, കമലാക്ഷി.
What's Your Reaction?